മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയ്ക്ക് മുന്നില്‍ സുരക്ഷാ വീഴ്ച, അഞ്ച് പൊലീസുകാരെ സസ്‍പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നില്‍ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ അഞ്ച് പൊലീസുകാരെ സസ്‍പെന്‍ഡ് ചെയ്തു. ക്ലിഫ് ഹൌസിന് മുന്നില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്.

മ്യൂസിയം സി.ഐ, എസ്.ഐ എന്നിവരെ എ.ആർ.ക്യാമ്പിലേക്ക് സ്ഥലം മാറ്റി. 2020 ഒക്ടോബർ 30 ന് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ക്ലിഫ് ഹൌസ് മാര്‍ച്ചില്‍ സുരക്ഷാ വീഴ്ചയുണ്ടായതിനെ തുടര്‍ന്നാണ് നടപടി.

സ്വര്‍ണകടത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി എത്തിയ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്ലിഫ് ഹൌസിലേക്ക് കയറിയിരുന്നു. ഈ സംഭവത്തിലാണ് സുരക്ഷാ വീഴ്ചയുണ്ടായത്. ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ പൊലീസുകാര്‍ പ്രതിഷേധങ്ങള്‍ തടയുന്ന പതിവ് നടപ്പാക്കിയില്ല ഇവിടെ ആവശ്യത്തിന് പൊലീസുകാരില്ലാത്തതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്കെത്തുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →