അബുദാബി: യുവാവിനെ പരസ്യമായി അപമാനിച്ച സ്ത്രീക്ക് പിഴയിട്ട് അബുദാബി കോടതി. ക്രിമനല്‍ കോടതി സ്ത്രീക്ക് 1000 ദിര്‍ഹം പിഴശിക്ഷ വിധിച്ചു. മാളില്‍ വച്ച് യുവാവിനെ മര്യാദയില്ലാത്തവനെന്നും നാണമില്ലാത്തവനെന്നും വിളിച്ചെന്നായിരുന്ന പരാതി. തുടര്‍ന്ന് താന്‍ സഹിച്ച മാനസീക പ്രയാസങ്ങള്‍ക്ക് പകരമായി ഒരുലക്ഷം ദിര്‍ഹം നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് യുവാവ് സിവില്‍ കേസ് ഫയല്‍ ചെയ്തു. കേസില്‍ 15,000 ദിര്‍ഹം നഷ്ടപരിഹാരവും കോടതി ചെലവുകളും യുവാവിന് നല്‍കണമെന്ന് വിധിയുണ്ടായി.
ഇതിനെതിരെ സ്ത്രീ അപ്പീല്‍ നല്‍കി. പരാതിക്കാരനായ യുവാവ് തന്‍റെ മകളെ പിന്തുടരാന്‍ ശ്രമിച്ചുവെന്നും അവര്‍ വാദിച്ചു. എന്നാല്‍ യുവാവിന്‍റെ ഭാഗത്തുനിന്നും എന്തെങ്കിലും പ്രകോപനമുണ്ടായെന്നതിന് തെളിവില്ലെന്ന കണ്ടെത്തിയ കേടതി അപ്പീല്‍ തളളുകയായിരുന്നു.