ബാലതാരമായി മലയാളി മനസിലിടം പിടിച്ച് പിന്നീട് മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളായി മാറിയ നടിയാണ് നമിത പ്രമോദ്. സോഷ്യല്‍ മീഡിയകളില്‍ സജീവമായി നിൽക്കുന്ന താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. ലോക്ക്ഡൗണ്‍ കാലത്തായിരുന്നു പുതിയ അപ്പാര്‍ട്ട്മെന്റിലേക്ക് നമിതയും കുടുംബവും താമസം മാറിയതും പുതിയ വീട്ടിലെ വിശേഷങ്ങളും അതിന്റെ സന്തോഷവുമെല്ലാം നമിത ആരാധകരുമായി പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ, നമിതയുടെ സഹോദരി അഖിത പ്രമോദ് പകർത്തിയ നമിതയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. ഫ്ളോറല്‍ ഡ്രസ്സില്‍ അതിസുന്ദരിയായ നമിതയെയാണ് ചിത്രങ്ങളില്‍ കാണാനാവുക. ചെറിയ സന്തോഷങ്ങള്‍, സ്വപ്നങ്ങള്‍, സമാധാനം, ഓര്‍മകള്‍, ഞങ്ങള്‍ പുതിയ അപ്പാര്‍ട്ട്മെന്റിലേക്ക് മാറി. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കണം, നമിത കുറിച്ചതിങ്ങനെ. വെള്ള നിറത്തിന് പ്രാധാന്യം നല്‍കികൊണ്ട് മിനിമലിസ്റ്റിക്- സിമ്പിള്‍ ഡിസൈനില്‍ ഒരുക്കിയ അകത്തളങ്ങളുടെ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളാണ് പുതിയ വീടിനെ കുറിച്ച് നമിത പങ്കുവച്ചത്.

