മുംബൈ: അരവിന്ദ് അഡിഗയുടെ പേരില്‍ പുറത്തിറങ്ങിയ നോവലിനെ ആസ്പദമാക്കിയുള്ള ചിത്രമായ ദി വൈറ്റ് ടൈഗറിന്റെ ഫസ്റ്റ് ലുക്ക് ട്രെയിലർ പങ്കിട്ട് കൊണ്ട് പ്രിയങ്ക ചോപ്ര എത്തി.
പ്രിയങ്കയുടെ ഈ പുതിയ ചിത്രത്തിൽ പ്രയങ്കയ്ക്കൊപ്പം രാജ്കുമാര്‍ റാവു പ്രധാന വേഷത്തിലെത്തുന്നു.
ഈ ഡിസംബറില്‍ വൈറ്റ് ടൈഗര്‍ തിയേറ്ററുകളിൽ റിലീസ് ചെയ്യും, 2021 ജനുവരിയില്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീമിംഗ് ആരംഭിക്കും. ഇന്‍സ്റ്റാഗ്രാമിലും പ്രിയങ്ക ട്രെയിലര്‍ പങ്കുവച്ചു. ന്യൂയോര്‍ക്ക് ടൈംസ് ബെസ്റ്റ് സെല്ലറും 2008 ലെ അരവിന്ദ് അഡിഗയുടെ മാന്‍ ബുക്കര്‍ പ്രൈസ് വിന്നിംഗ് നോവലിന്റെയും ഒരു വിവര്‍ത്തനമാണ് ദി വൈറ്റ് ടൈഗർ.
ഈ ചിത്രത്തിൽ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു എന്ന് പ്രിയങ്ക ട്രെയിലറിനൊപ്പം കുറിച്ചു. അതേസമയം ടെക്സ്റ്റ് ഫോര്‍ യു’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന പ്രിയങ്ക ചോപ്രയുടെ പുതിയ ഹോളിവുഡ് ചിത്രവും പ്രഖ്യാപിച്ചു.
ജിം സ്റ്റോറേജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്‌കൈ ഈസ് പിങ്ക് ആണ് പോയ വര്‍ഷം പുറത്തിറങ്ങിയ പ്രിയങ്കയുടെ ഏക ഹോളിവുഡ് ചിത്രം. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാകും പ്രിയങ്കയുടെ പുതിയ ഹോളിവുഡ് ചിത്രം. വീ ക്യാന്‍ ബി ഹീറോയാണ് പ്രിയങ്ക ചോപ്രയുടേതായി ഇനി റിലീസ് ചെയ്യാനുള്ള പ്രൊജക്റ്റുകള്‍. ഭര്‍ത്താവ് നിക് ജൊനസുമായി സംഗീതം പ്രമേയമായ ഒരു ഷോയും പ്രിയങ്ക പ്രഖ്യാപിച്ചിട്ടുണ്ട് .

