ചെറിപ്പൂക്കളാൽ നിറഞ്ഞ് മേഘാലയ, കൊവിഡ് തകർത്തത് ഈ വർഷത്തെ ടൂറിസം സ്വപ്നങ്ങൾ

ഷില്ലോംഗ് : പിങ്കും വെളളയും നിറങ്ങളിൽ കുളിച്ച് നിൽക്കുകയാണ് മേഘാലയ. കൊവിഡ് ഇല്ലായിരുന്നൂവെങ്കിൽ ചെറികളുടെ വസന്തം കാണാൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ ഈ സമയങ്ങളിൽ ഷില്ലോംഗിലും സമീപ ഗ്രാമങ്ങളിലും ഉണ്ടായിരുന്നേനേ. മഹാമാരി തകർത്തത് മേഘാലയുടെ ഈ വർഷത്തെ ടൂറിസം സ്വപ്നങ്ങൾ കൂടിയാണ്. എല്ലാ വർഷവും നടക്കാറുള്ള ഇൻറർ നാഷണൽ ചെറി ബ്ലോസം ഫെസ്റ്റിവൽ ഈ വർഷം റദ്ദാക്കപ്പെട്ടു.

മനുഷ്യ ഇടപെടൽ കുറഞ്ഞതിനാൽ ഇത്തവണ പച്ചപ്പും പൂക്കളുമെല്ലാം കൂടുതലാണെന്നാണ് നാട്ടുകാർ പറയുന്നത്. നവംബർ ആദ്യം വരെ പൂക്കൾ വിരിഞ്ഞുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹിമാലയത്തിൻ്റെ താഴ്വരകളും കിഴക്ക്, പടിഞ്ഞാറ് ഖാസി കുന്നുകളും ചെറിപ്പൂക്കളാൽ മൂടപ്പെട്ടിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →