ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: സ്വര്‍ണ കള്ളക്കടത്ത് കേസില്‍ എം. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യും. ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ സഹായത്തോടെയാണ് സ്വപ്നയുടെ സാമ്പത്തിക ക്രയവിക്രയങ്ങൾ നടത്തിയതെന്ന് ശിവശങ്കർ ഇഡിക്ക് മൊഴി നൽകിയിരുന്നു. കൂടുതൽ വിവരങ്ങൾക്കായി കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത്.

കേസില്‍ ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ മൊഴി ശിവശങ്കറിനും പ്രതികൂലമായിരുന്നു. ആറര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ശിവശങ്കറെ ഇ.ഡി. അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണ കടത്തിന് സംസ്ഥാനത്ത് ആദ്യം അറസ്റ്റിലാവുന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് നിലവിൽ എം.ശിവശങ്കർ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →