ഈ വര്‍ഷത്തെ ശബരിമല സീസണും പ്രതീക്ഷയറ്റ്‌ കെഎസ്‌ആര്‍ടിസി

കോട്ടയം: കെ എസ്‌ ആര്‍ടിസിയെ താങ്ങി നിര്‍ത്തുന്നത്‌.ശബരിമല സീസണ്‍ ആണ്‌. എന്നാല്‍ ഇപ്രാവശ്യം അതും പ്രതീക്ഷയറ്റ നിലയില്‍ . സീസണ്‍ തുടങ്ങാന്‍ ഒരുമാസം ശേഷിക്കുമ്പോഴും കോവിഡ്‌ സാഹചര്യത്തില്‍ സര്‍വീസുകള്‍ പരിമിതപ്പെടുത്തേണ്ടിവരുമെന്നാണ്‌ നിഗമനം.

40 തീര്‍ത്ഥാടകര്‍ ഒരുമിച്ചെത്തിയാല്‍ മാത്രം പമ്പാ സ്‌പെഷല്‍ സര്‍വീസ്‌ നടത്തിയാല്‍ മതിയെന്നായിരുന്നു പഴയ തീരുമാനം. കോവിഡ്‌ നിബന്ധനകളുടെ പാശ്ചാത്തലത്തില്‍ എരുമേലിയില്‍ പേട്ട തുളളലിനുളള സാദ്ധ്യതയും കുറവാണ്‌. കഴിഞ്ഞ വര്‍ഷം നവംബര്‍ 15 മുതല്‍ മണ്ഡല മഹോത്സവ സീസണില്‍ സ്‌പെഷല്‍ സര്‍വീസിലൂടെ കോട്ടയം ഡിപ്പോയില്‍ 3.5 കോടി രൂപയുടെ വരുമാനമുണ്ടായിരുന്നു. ഇപ്പോള്‍ 30 ശതമാനം മാത്രമാണ്‌ പതിവ്‌ സര്‍വീസുകള്‍ മറ്റുസമയങ്ങളിലെ വരുമാനക്കുറവ്‌ നികത്തിയിരുന്നത്‌ ശബരിമല സീസണിലെ വരുമാനം കൊണ്ടായിരുന്നു. എന്നാല്‍ ഇപ്രാവശ്യം അതും പാളുമെന്നാണ്‌ സൂചന.

സാധാരണ മുന്നൊരുക്കമെന്ന നിലയില്‍ സ്റ്റാന്‍റില്‍ അറ്റകുറ്റ പണികള്‍ നടത്താറുണ്ടായിരുന്നു. ഇക്കുറി ഒന്നും നടത്തുന്നില്ല. സ്റ്റാന്‍റ് ‌ പൂര്‍ണ്ണമായും കുണ്ടും കുഴിയുമാണ്‌. കെട്ടിടങ്ങളുടെ നിര്‍മ്മാണവും പൂര്‍ത്തിയായിട്ടില്ല. വരുമാനമില്ലാത്ത സാഹചര്യ‌ത്തില്‍ കൂടുതല്‍ പണം മുടക്കി അറ്റകുറ്റപ്പണി നടത്തേണ്ടതില്ലെന്നാണ്‌ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →