ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി ബുധനാഴ്ച (28/10/2020) വിധിപറയും

കൊച്ചി: എം ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ബുധനാഴ്ച (28/10/2020) വിധി പറയും. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടുളള കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്‍റ് കേസുകളില്‍ മുന്‍കൂര്‍ ജാമ്യം തേടിയുളള ഹര്‍ജി കളിലാണ് ഇന്ന് വിധി പ്രസ്താവിക്കുന്നത്. ശിവശങ്കറിന് ജാമ്യം അനുവദിക്കുന്നതിന് കേന്ദ്ര ഏജന്‍സികള്‍ ശക്തമായ എതിര്‍പ്പുകള്‍ അറിയിച്ചിട്ടുണ്ട് .

സ്വര്‍ണ്ണ കടത്തുകേസില്‍ ശിവശങ്കറിന് പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കളളക്കടത്തിനായി ദുരുപയോഗം ചെയ്‌തെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്‍റ് വാദം. ശിവശങ്കറിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലാത്തതിനാല്‍ അറസ്റ്റ് ചെയ്യുമെന്ന ആശങ്കക്ക് വകയില്ലെന്നും മുന്‍കൂര്‍ ജാമ്യഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നുമാണ് കസറ്റംസിന്‍റെ നിലപാട്.

സ്വപ്നയുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്നും കളളപ്പണം വെളുപ്പിക്കുന്നതിന് ശിവശങ്കര്‍ സ്വപ്‌നക്ക് സഹായം ചെയ്തിട്ടുണ്ടെന്നുമാണ് ഇഡി കോടതിയെ അറിയിച്ചത്. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇഡി പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥന്‍ ആയതിനാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുളളതുകൊണ്ട് ശിവശങ്കറിന് ജാമ്യം അനുവദിക്കരുതെന്ന് ഇഡി ആവശ്യപ്പെട്ടു

എന്നാല്‍ അന്വേഷണ ഏജന്‍സിയുടെ ആരോപണങ്ങള്‍ ശിവശങ്കര്‍ തളളി. തനിക്ക് ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് ആരോപിക്കുന്നതെന്നും, ആരോപണങ്ങള്‍ തന്‍റെ സ്വകാര്യവും ഔദ്യോഗികവുമായ ജീവിതത്തെ ബാധിച്ചതായും താന്‍ വെറുക്കപ്പെട്ടവനായി മാറിയതായും ശിവശങ്കര്‍ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നത് വസ്തുതാപരമല്ലെന്നും അദ്ദേഹം പറഞ്ഞു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →