ഓട്ടോ റിക്ഷാ കത്തിനശിച്ച നിലയില്‍

പുത്തൂര്‍: പഞ്ചായത്തിന്‍റെ ധനസഹായെേത്താടെ വാങ്ങിയ ഓട്ടോ റിക്ഷ കത്തി നശിച്ച നിലയില്‍ .കുറ്ററ ഇരുവേലിക്കല്‍ നിമിഷ ഭവനില്‍ നിമിഷയുടെ പേരിലുളള ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം.വീട്ടുകാര്‍ ശബ്ദം കേട്ട ഉണര്‍ന്നപ്പോള്‍ വീട്ടുമുറ്റത്ത് കിടന്ന ഓട്ടോറിക്ഷ കത്തുന്നതാണ് കണ്ടത്.

വെളളമൊഴിച്ച് തീ കെടുത്തിയെങ്കിലും മുകള്‍ഭാഗം മുഴുവന്‍ കത്തിപ്പോയി വീട്ടിലേക്കുളള വൈദ്യുതി യുടെ സര്‍വീസ് വയറും മീറ്ററും തീയില്‍ കത്തിനശിച്ചു. തീ പടര്‍ന്നത് എങ്ങനെയെന്ന വ്യക്തമായിട്ടില്ല.

പട്ടികജാതി ഘടകം പദ്ധതിപ്രകാരം അനുവദിച്ചതാണ് ഓട്ടോറിക്ഷ. പഞ്ചായത്തില്‍ നിന്നും അനുവദിച്ച 70,000 രൂപക്കുപുറമേ വായ്പയെടുത്ത തുകയും ചേര്‍ത്താണ് ഓട്ടോവാങ്ങിയത്.വായ്പ ഇനിയും അടച്ചുതീര്‍ന്നിട്ടില്ല കുുംബത്തിന്റെ ഏക വരുമാനമാര്‍ഗ്ഗമായിരുന്നു ഈ ഓട്ടോ. സംഭവത്തില്‍ പുത്തൂര്‍ പോലീസ് കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →