നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം വാഴകൃഷി നശിപ്പിച്ചു

കാലടി: മലയാറ്റൂര്‍ മുളങ്കുഴിയില്‍ കാട്ടാനക്കൂട്ടമിറങ്ങി ഒരേക്കറോളം വരുന്ന വാഴകൃഷി നശിപ്പിച്ചു. മലയാറ്റൂര്‍ നിലീശ്വരം പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ അമ്പലപ്പാറയില്‍ 60 സെന്‍റ് സ്ഥലത്തെ വാഴകൃഷിയാണ് നശിപ്പിച്ചത്. ഇവിടെ നട്ടിരുന്ന 300 വാഴയില്‍ 200 എണ്ണവും ആന നശിപ്പിക്കുകയുണ്ടായി.

ഇല്ലിത്തോട് കരയില്‍ മാമൂട്ടില്‍ വീട്ടില്‍ ജിബില്‍ മാത്യു, തെക്കേപ്പുറം വീട്ടില്‍ എല്‍ദോസ് സ്റ്റീഫന്‍ എന്നിവര്‍ സ്ഥലം പാട്ടത്തിനെടുത്താണ് വാഴകൃഷി ചെയതിരുന്നത്. ഈ ഭാഗങ്ങളില്‍ ആനയിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.

ഇക്കഴിഞ്ഞ ജൂലൈ 18ന് 300 വാഴയില്‍ 200 വാഴയും നശിപ്പിച്ചിരുന്നു ബാക്കിയുണ്ടായിരുന്ന 100 വാഴ കഴിഞ്ഞ ദിവസവും നശിപ്പിച്ചു. പല പ്രാവശ്യം പരാതി നല്‍കിയിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും നടപടികള്‍ സ്വീകരിക്കാത്തതില്‍ കര്‍ഷകര്‍ പ്രതിഷേധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →