കൊല്ലത്ത് കായലിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവ് തൂങ്ങി മരിച്ച നിലയിൽ

കൊല്ലം: മൂന്ന് വയസ്സുള്ള മകനുമായി കായലിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ വെള്ളിമൺ സ്വദേശി സിജുവിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ കയറിയ സിജു പുറത്തിറങ്ങാത്തതിനാൽ നാട്ടുകാരും പൊലീസും വാതിൽ തകർത്ത് അകത്തു കയറിയപ്പോൾ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. തിങ്കളാഴ്ച (26/10/20) വൈകിട്ടാണ് സംഭവം.
തിങ്കളാഴ്ച രാവിലെയാണ് മൂന്ന് വയസ്സുള്ള കുഞ്ഞുമായി സിജുവിൻ്റെ ഭാര്യയായ പെരിനാട് സ്വദേശി രാഖി അഷ്ടമുടി കായലില്‍ ചാടിയത്. രാഖിയുടെയും കുഞ്ഞിൻ്റെയും മൃതദേഹം തിങ്കളാഴ്ച പകൽ തന്നെ ലഭിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →