മംഗളൂരു: പിലിക്കുള ബയോളജിക്കല്‍ പാര്‍ക്കിലെ റോയല്‍ ബംഗള്‍ കടുവ വിക്രം ഇന്നലെ(26/10/2020) അന്തരിച്ചു. 21 വയസായിരുന്നു. 2003 ല്‍ വിക്രത്തിന് 4 വയസുളളപ്പോഴാണ് ഷിവമൊഗ്ഗ- തവരെക്കൊപ്പ കടുവ സങ്കേതത്തില്‍ നിന്ന് ഇവിടെ എത്തിച്ചതെന്ന് പാര്‍ക്ക് ഡയറക്ടര്‍ എച്ച് ജയപ്രകാശ് ബണ്ഡാരി പറഞ്ഞു.
വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന വിക്രത്തിന് . കാഴ്ച നഷ്ട്ടപ്പെടുകയും ചെയ്തിരുന്നു. ഒരാഴ്ചയായി ഭക്ഷണവും കഴിക്കാറില്ലായിരുന്നു. കടമ്പ, കൃഷ്ണ, വിനയ,ലെവിര്‍ അക്ഷയ്, മഞ്ചു, അമര്‍, അക്‌ബര്‍,ആന്‍റണി ,നിഷ എന്നിവര്‍ മക്കളാണ്. . ഇവര്‍ രാജസ്ഥാന്‍, ഗുജറാത്ത, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിനിടങ്ങളിലെ വിവിധ മൃഗശാലകളില്‍ കഴിയുന്നു.
കടുവകളുടെ ആയുസ് ശരാശരി 16 മുതല്‍ 18 വയസുവരെയാണെന്ന് ഡയറക്ടര്‍ പറഞ്ഞു.

