മുംബൈ ഭീകരാക്രമണത്തിനു പിന്നിൽ പാകിസ്ഥാൻ ചാരസംഘടനയായ ഐ എസ് ഐ യും ഉണ്ടെന്ന് ഡേവിഡ് കോൾമാൻ ഹെഡ്ലി

ന്യൂഡല്‍ഹി: 2008 ലെ മുംബൈ ഭീകരാക്രമണത്തിനു പിന്നിൽ പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐ യും ഉണ്ടായിരുന്നൂവെന്ന് വെളിപ്പെടുത്തൽ. ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനായ ഡേവിഡ് കോൾമാൻ ഹെഡ്ലിയുടേതാണ് വെളിപ്പെടുത്തൽ. ആക്രമണത്തിൻ്റെ ആസൂത്രണത്തിൽ ഐ എസ് ഐ തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചെന്നാണ് ഹെഡ്ലി വ്യക്തമാക്കിയത്. യുഎസ്, ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് മുന്‍പാകെയാണ് ഹെഡ്‌ലിയുടെ കുറ്റസമ്മതം.

ഐഎസ്‌ഐയുടെ നിര്‍ദേശ പ്രകാരമാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും, ലഷ്‌കര്‍ ഭീകര സംഘടന പാക് ചാര സംഘടനയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നുമാണ് ഹെഡ്ലി പറയുന്നത്. മുംബൈ ഭീകരാക്രമണത്തിന്റെ ഭാഗമായി ചുമത്തപ്പെട്ടിട്ടുള്ള 12 കേസുകളിലും, 2010ല്‍ ഹെഡ്‌ലി കുറ്റസമ്മതം നടത്തിയിരുന്നു. നിലവില്‍ അമേരിക്കയിലുള്ള ഇയാള്‍ക്ക് യുഎസ് കോടതി 35 വര്‍ഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.

2008 നവംബര്‍ 26നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിന് മുംബൈ നഗരം സാക്ഷിയായത്. ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ നിയോഗിച്ച 10 പേരാണ് ക്രൂരമായ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 164 പേരാണ് കൊല്ലപ്പെട്ടത്. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →