ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുകേസില്‍ ചെയര്‍മാന്‍ ഖമറുദ്ദീനെ ചോദ്യം ചെയ്യാന്‍ വൈകും

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പു കേസില്‍ ചെയര്‍മാന്‍ ഖമറുദ്ദീനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് വൈകും. ഖമറുദ്ദീന്‍, തന്നെ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍ വൈകുന്നത്. അതേസമയം കേസില്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ ടികെ പൂക്കോയ തങ്ങള്‍ ഉള്‍പ്പടെയുളളവരെ ചോദ്യം ചെയ്തിരുന്നു.

തങ്ങള്‍ക്കുപുറമേ ഡയറക്ടര്‍ സൈനുല്‍ ആബിദിനേയും, സ്ത്രീകള്‍ ഉള്‍പ്പടെയുളള മറ്റുജീവനക്കാരേയും ചോദ്യം ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതിയായ കമ്പനി ചെയര്‍മാന്‍ മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ദീനേയും അടുത്ത ദിവസം തന്നെ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചനയെങ്കിലും വൈകാനാണ് സാധ്യത.
ഇപ്പോള്‍ ചോദ്യം ചെയ്തവരില്‍ നിന്നും ആവശ്യമായ തെളിവുകള്‍ ശേഖരിച്ച ശേഷം മാത്രം അറസ്റ്റ് ഉള്‍പ്പടെയുളള നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്.

കാസര്‍കോട് ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ്പയുടെ നേതൃത്വത്തിലുളള 3 ഐപിഎസ് ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക സംഘമാണ് കേസന്വെഷിക്കുന്നത്. ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാള്‍ ആണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →