തൃശൂരില്‍ രണ്ട്‌ പ്രദേശങ്ങള്‍ കൂടി ക്രിറ്റിക്കല്‍ കണ്ടെയ്‌ന്‍മെന്റ്‌ സോണില്‍.

തൃശൂര്‍: ജില്ലയില്‍ കോവിഡ്‌ 19 വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന്‌ ജില്ലയിലെ രണ്ട്‌ പ്രദേശങ്ങള്‍ കൂടി ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ്‌ സോണായി പ്രഖ്യാപിച്ചു. ഇരിങ്ങാലക്കുട, കുന്നംകുളം നഗരസഭകളില്‍ എല്ലാ ഡിവിഷനും ക്രട്ടിക്കല്‍ കണ്ടെയിന്‍മെന്റ്‌ സോണാക്കി.

നാട്ടിക പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ്‌ സോണാക്കിയിട്ടുണ്ട്‌. തൃശൂരില്‍ ഇന്നലെ മാത്രം 1011 പേര്‍ക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചിട്ടുളളത്‌. ഇതില്‍ 994 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെയാണ്‌ രോഗബാധയേറ്റിരിക്കുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →