ലൈഫ് മിഷന്‍ കേസില്‍ ഇനിയും കോടതിയിൽ നിന്നും തിരിച്ചടിയുണ്ടാക്കാതെ നോക്കണം, ധൃതി വേണ്ടെന്ന് കേന്ദ്രം

ന്യൂഡൽഹി: ലൈഫ് മിഷന്‍ കേസില്‍ ഇനിയും കോടതിയിൽ നിന്നും തിരിച്ചടിയുണ്ടാക്കാതെ നോക്കണമെന്നും ധൃതി വേണ്ടെന്നും കേന്ദ്ര സർക്കാർ സിബിഐയ്ക്ക് നിർദ്ദേശം നൽകി. ലൈഫ് മിഷന്‍ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് തുടര്‍ച്ചയായി തിരിച്ചടിയുണ്ടായ പശ്ചാത്തലത്തിലാണ് സിബിഐയ്ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം.കേസില്‍ സിബിഐ എതിര്‍ സത്യവാങ്മൂലം അടുത്തയാഴ്ച സമര്‍പ്പിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ രണ്ടാഴ്ചയെങ്കിലും വേണ്ടി വരുമെന്നാണ് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

കേസില്‍ ഹൈക്കോടതിയില്‍ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകണമെന്ന് സിബിഐ കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ട്. അഡ്വ.എം.നടരാജ് അല്ലെങ്കില്‍ അഡ്വ.എസ്.വി.രാജു ഹാജരാകണം എന്നാണ് സിബിഐ ആവശ്യപ്പെട്ടത്..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →