കുഞ്ഞു ദേവനയ്ക്ക് ആദ്യാക്ഷരം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വിജയദശമി ദിനത്തില്‍ ഡ്രൈവറുടെ കൊച്ചുമകള്‍ക്ക് ആദ്യക്ഷരം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡ്രൈവര്‍ വസന്തകുമാറിന്റെ കൊച്ചുമകള്‍ ദേവനയെ ആണ് മുഖ്യമന്ത്രി എഴുത്തിനിരുത്തിയത്. ക്ലിഫ് ഹൗസില്‍ തിങ്കളാഴ്ച (26/10/20) രാവിലെ ആയിരുന്നു ചടങ്ങുകള്‍.

കൊച്ചുമകളെ എഴുത്തിന് ഇരുത്തണമെന്ന് ഒരാഴ്ച മുമ്പ് വസന്തകുമാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഭാര്യ കമല ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →