കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ഫ്ലൈ ദുബായ് വിമാനത്തില്‍ ദുബായില്‍ നിന്നും വന്ന നാല് പേരില്‍ നിന്നുമായി 4095 ഗ്രാം സ്വര്‍ണമാണ് പിടി കൂടിയത്. വിപണിയില്‍ ഇതിന് രണ്ടേകാല്‍ കോടി രൂപയോളം വില വരും.
മലപ്പുറം സ്വദേശി മുഹമ്മദ് കുഞ്ഞിമാഹിന്‍, കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അര്‍ജന്‍സ, ഷംസുദ്ദീന്‍. തമിഴ്നാട് തിരുന്നല്‍വേലി സ്വദേശി കമല്‍ മുഹയുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. കാലില്‍ അതിവിദഗ്ധമായാണ് ഇവര്‍ സ്വര്‍ണം ഒളിപ്പിച്ചത്. സ്വര്‍ണം കടത്തുന്നത് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡിആര്‍ഐ എത്തി ഇവരെ പിടികൂടിയത്.

