സിദ്ദിഖ് കാപ്പന്റെ ജാമ്യത്തിന് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും

ലക്നൗ: ഹത്രാസ് ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തര്‍പ്രദേശിലെത്തിയപ്പോള്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം തേടി 2020 ഒക്ടോബർ 26 തിങ്കളാഴ്ച സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന്
അഭിഭാഷകന്‍ വില്‍സ് മാത്യൂസ്.

കാപ്പനെ കാണാന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മഥുര ജയിലധികൃതരുടെയും കോടതിയുടെയും ഈ നടപടി നിയമ വിരുദ്ധമാണ്. സകല നടപടിക്രമങ്ങളുടെയും ലംഘനമാണെന്നും വില്‍സ് മാത്യൂസ് ചൂണ്ടിക്കാട്ടി.

സിദ്ദിഖ് കാപ്പനെതിരെയും ഒപ്പമുണ്ടായിരുന്ന അറസ്റ്റിലായ മറ്റു മൂന്നു പേര്‍ക്കെതിരെയും യുഎപിഎയും രാജ്യദ്രോഹക്കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →