ലക്‌നൗ: ഗംഗ നദിയിലെ കനാലില്‍ കുടുങ്ങിയ ഡോള്‍ഫിനെ രക്ഷപ്പെടുത്തി യുപി വനംവകുപ്പ് സംഘം. യുപിയിലെ ബാരബങ്കി ജില്ലയിലെ ശാരദ കനാലില്‍ കുടുങ്ങിയ ഡോള്‍ഫിനെയാണ് സംസ്ഥാന വനംവകുപ്പും ടര്‍ട്ടില്‍ സര്‍വൈവല്‍ അലയന്‍സ് പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മിഡീയയില്‍ വൈറലായിട്ടുണ്ട്. 4.2 അടി നീളമുള്ള ഡോള്‍ഫിനാണ് കനാലില്‍ കുടുങ്ങിയത്. പിന്നാലെ ഡോള്‍ഫിനെ ഘാഗ്ര നദിയില്‍ വിടുകയും ചെയ്തു.

