ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ഹൈദരാബാദ്: ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു കളഞ്ഞു. തെലങ്കാനയിലാണ് സംഭവം. ദീക്ഷിത് റെഡ്ഡിയെന്ന ഒമ്പതുകാരനെയാണ് അയല്‍വാസി തട്ടിക്കൊണ്ടുപോയത്. മാദ്ധ്യമ പ്രവര്‍ത്തകന്‍ രഞ്ജിത്ത് റെഡ്ഡിയുടെ മകനാണ് ദീക്ഷിത്.

വീട്ടിനടുത്ത് സുഹൃത്തിനൊപ്പം കളിക്കുകയായിരുന്ന ദീക്ഷിതിനെ കഴിഞ്ഞ ഞായറാഴ്ച അയല്‍വാസിയായ മന്ദസാഗര്‍ എന്ന യുവാവ് ബൈക്കില്‍ കയറ്റാം എന്ന്‌ പറഞ്ഞ് വിളിച്ചുകൊണ്ടുപോകുകയായിരുന്നു. പിന്നീട് കുട്ടിയെ ആരും കണ്ടിട്ടില്ല. ദീക്ഷിതിനെ നഗരത്തിലെ ഒരൊഴിഞ്ഞ പ്രദേശത്തെത്തിച്ച് മയക്കി കിടത്തിയശേഷം ഇയാള്‍ സ്‌കൈപ്പില്‍ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ച് കുട്ടിയുടെ അമ്മ വസന്തയോട് 45 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. ഇതിനായി ഇയാള്‍ 18 തവണ വിളിച്ചു.

ഇതിനിടെ ഇയാള്‍ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെുത്തുകയും മൃതദേഹം കത്തിച്ചുകളയുകയും ചെയ്തു. കുട്ടിയെ കൊലപ്പെടുത്തിയശേഷവും ഇയാള്‍ ബന്ധുക്കളോട് പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ബുധനാഴ്ച ദീക്ഷിതിന്റെ രക്ഷിതാക്കള്‍ പണവുമായി ഇയാള്‍ പറഞ്ഞ സ്ഥലത്ത് എത്തിയെങ്കിലും തട്ടിക്കൊണ്ടുപോയ ആള്‍ എത്തിയില്ല.

പണം കാണായായി സ്‌കൈപ്പ് കോള്‍ ചെയ്യാന്‍ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ഇതുവഴിയാണ് സാഗരിനെ പോലീസ് കുടുക്കിയത്. സ്‌കൈപ്പ് വഴി ഫോണ്‍ ട്രെയ്‌സ് ചെയ്താണ് പ്രതിയെ കണ്ടെത്തിയത്. വ്യാഴാഴ്ച പോലീസ് പ്രതിയെ പിടികൂടുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →