ദേവേന്ദ്ര ഫഡ്‌നാവിസിന് കൊവിഡ്

മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന് കൊവിഡ്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അദ്ദേഹം സ്ഥിരീകരിച്ചത്.

‘ലോക്ക് ഡൗണ്‍ തുടങ്ങിയത് മുതല്‍ എല്ലാ ദിവസവും ഞാന്‍ പ്രവര്‍ത്തനനിരതനായിരുന്ന തനിക്ക് ഇപ്പോള്‍ കുറച്ച്‌ ഇടവേള എടുക്കാനുള്ള സമയം ദൈവം നിശ്ചയിച്ചു. കൊവിഡ് പോസിറ്റീവായി. ഐസൊലേഷനിലാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ചികിത്സയും മരുന്ന് കഴിക്കലും നടക്കുന്നു.’ അദ്ദേഹം ട്വീറ്റ് ചെയ്തു.

മറ്റൊരു ട്വീറ്റിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്ന ആളുകള്‍ ടെസ്റ്റ് നടത്തണമെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം വഹിച്ചു വരികയായിരുന്നു ഫഡ്‌നാവിസ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →