മഹാരാഷ്ട്രയിലെ മുൻ മന്ത്രിയും മുതിർന്ന ബി ജെ പി നേതാവുമായ ഏകനാഥ് ഖാദ്സെ ശരത് പവാറിൽ നിന്ന് എൻ സി പി അംഗത്വം സ്വീകരിച്ചു

മുംബെ: ബി ജെ പി യുടെ മുതിർന്ന നേതാവും മഹാരാഷ്ട്രയിലെ മുൻ മന്ത്രിയുമായ ഏകനാഥ ഖാദ്സെ ഔദ്യോഗികമായി എൻ സി പി യുടെ ഭാഗമായി. മുംബെയിൽ എൻ സി പി അധ്യക്ഷൻ ശരത് പവാറിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട ചടങ്ങിൽ വച്ച് ഏകനാഥ് ഖാദ്സേയും മകൾ റോഹിണി ഖാദ്സേയും മറ്റ് 72 ബി ജെ പി പ്രവർത്തകരും എൻ സി പി അംഗത്വം സ്വീകരിച്ചു. ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചതായി ഖഡ്‌സെ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

2016 ല്‍ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരില്‍ മന്ത്രിയായിരിക്കെയാണ് അഴിമതി ആരോപണത്തെത്തുടര്‍ന്ന് ഖഡ്‌സെ രാജിവെക്കുന്നത്. അന്ന് മുതല്‍ അദ്ദേഹം പാര്‍ട്ടിയുമായി അകല്‍ച്ചയിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവാണ് ഏക്നാഥ് ഖഡ്സെ. ജനസംഘത്തിൻ്റെ കാലം മുതൽ അദ്ദേഹം മഹാരാഷ്ട്രയിലെ സംഘപരിപാർ രാഷ്ട്രീയത്തിൻ്റെ ഭാഗമാണ്. ബി ജെ പി നേതൃത്വത്തിൽ നിന്ന് അവഗണന നേരിടുന്നു എന്ന പരാതി ഏറെ നാളായി അദ്ദേഹത്തിനുണ്ടായിരുന്നു. കോർ കമ്മിറ്റിയിൽ സംസ്ഥാന ബിജെപി അദ്ദേഹത്തെ അംഗമായി നിലനിർത്തിയിരുന്നു. എന്നാൽ ഇതു കൊണ്ട് ഖാഡ്സേ സംതൃപ്തനായിരുന്നില്ല.

2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഖാദ്‌സെയ്ക്ക് സ്വന്തം മണ്ഡലമായ മുക്തൈനഗറിൽ ബി ജെ പി ടിക്കറ്റ് നിഷേധിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →