ന്യൂഡല്‍ഹി: സൈനിക കാന്റീനുകളില്‍ വിദേശ ഉത്പന്നങ്ങള്‍ക്ക് കേന്ദ്രം വിലക്കേര്‍പ്പെടുത്തി. വിദേശ മദ്യത്തിനുള്‍പ്പടെ ഈ നിരോധനം ഏര്‍പ്പടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഈ നിര്‍ദേശം രാജ്യത്തെ 4,000 സൈനിക കാന്റീനുകളില്‍ നല്‍കിയതായി വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ ഏതെല്ലാം വിദേശ ഉത്പന്നങ്ങള്‍ക്കാണ് നിരോധനം എന്നത് ഉത്തരവില്‍ വ്യക്തമാക്കുന്നില്ല.
ആഭ്യന്തര ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പിന്തുണയ്ക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
ഇറക്കുമതി ചെയ്യുന്ന മദ്യവും പട്ടികയിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകൾ. കര, വ്യോമ, നാവിക സേനകളുമായി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഉത്തരവ് വ്യക്തമാക്കുന്നു. എന്നാൽ ഈ നിര്‍ദേശത്തോട് പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടില്ല

