ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണവും ശൈത്യകാലവും രാജ്യത്ത് കൊവിഡ് വര്‍ധനയ്ക്ക് കാരണമാവുമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. ഇറ്റലിയിലും ചൈനയിലും നടക്കുന്ന പഠനത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
രാജ്യത്ത് കോവിഡ് കേസുകള്‍ 2021ലും തുടരുമെന്ന സൂചനയും അദ്ദേഹം നല്കി. അടുത്ത വര്‍ഷം ആദ്യ കുറച്ച് നാളുകളില്‍ കൂടി രോഗം രാജ്യത്ത് നിലനില്‍ക്കാനാണ് സാധ്യത. കേസുകള്‍ താഴും മുന്‍പ് വരും മാസങ്ങളില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ കൂടാന്‍ ഇടയുണ്ടെന്നും അദ്ദേഹം പറയുന്നു. രാജ്യത്തെ ജനസംഖ്യ അനുസരിച്ച് വരുംമാസങ്ങളില്‍ ഇനിയും കൂടും. വലിയ എണ്ണമായിരിക്കും വരും മാസങ്ങളില്‍ ആകെ രോഗികളുടെ എണ്ണം ഉണ്ടാകുക. എന്നാല്‍ പത്ത് ലക്ഷം പേരില്‍ ആകെ രോഗികളുടെ എണ്ണമെടുത്താല്‍ ഇന്ത്യയില്‍ അത് വളരെ കുറവായിരിക്കുന്നതായി കാണാമെന്നും രണ്‍ദീപ് ഗുലേരിയ പറയുന്നു.