കൊറോണ വൈറസ് നിര്‍മാര്‍ജനം അസാധ്യമെന്ന് യുകെ ശാസ്ത്ര ഉപദേഷ്ടാവ്

ലണ്ടന്‍: കൊറോണ വൈറസ് പൂര്‍ണമായും ഇല്ലാതാക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് യുകെ ശാസ്ത്ര ഉപദേഷ്ടാവ്. ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ ജോണ്‍ എഡ്മണ്ട്‌സ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വൈറസിനൊപ്പം എല്ലാക്കാലവും ജീവിക്കേണ്ടി വരും. വാക്‌സിനുകള്‍ വഴി അത് കുറയ്ക്കാന്‍ സാധിക്കും. എന്നാല്‍ നിര്‍മാര്‍ജ്ജനം അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സീസണല്‍ ഇന്‍ഫ്‌ലുവന്‍സ പോലെ വരും വര്‍ഷങ്ങളിലും ഈ അണുബാധ കേസുകള്‍ തുടര്‍ന്നും വരാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നിരുന്നാലും കൊറോണ വാക്‌സിന്‍ ഉപയോഗിച്ച് അണുബാധ പടരാനുള്ള സാധ്യത തീര്‍ച്ചയായും കുറയുമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ കൊണ്ട് രോഗബാധിതരാകുന്നതില്‍ നിന്ന് ആളുകളെ രക്ഷിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →