സഞ്ജു തിളങ്ങി പക്ഷേ രാജസ്ഥാൻ കരകയറിയില്ല, ഹൈദരാബാദിന് വിജയം

ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 155 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ സണ്‍റൈസേഴ്‌സിന് അനായാസ ജയം . ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. ഫോമിലേക്ക് മടങ്ങിയെത്തിയ മലയാളി സഞ്ജു സാംസണാണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍. സഞ്ജു 36 റണ്‍സെടുത്താണ് പുറത്തായത്.

എന്നാല്‍ സഞ്ജു നല്‍കിയ മികച്ച തുടക്കം മുതലെടുക്കാന്‍ ആകാതായതോടെ രാജസ്ഥാന്‍ 154 റണ്‍സിന് ഒതുങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് തകര്‍ച്ചയോടെയാണ് തുടങ്ങിയത്. ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ വാര്‍ണറെ മടക്കി ജോഫ്ര ആര്‍ച്ചര്‍ രാജസ്ഥാന് മികച്ച തുടക്കം നല്‍കി. എന്നാല്‍ തകര്‍ച്ചയില്‍ നിന്നും മനീഷ് പാണ്ഡെ ടീമിനെ രക്ഷിക്കുകയായിരുന്നു.

മൂന്നാമനായി ക്രീസിലെത്തിയ മനീഷ് പാണ്ഡെ മികച്ച ഫോമിലായിരുന്നു. നാലാമനായി വിജയ് ശങ്കറുമായി ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. പിന്നാലെ പാണ്ഡെ 28 പന്തുകളില്‍ നിന്നും അര്‍ധസെഞ്ചുറിയും കണ്ടെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →