മോസ്കോ: യുഎസ് ഇന്റലിജന്‍സ് സംവിധാനങ്ങളെ ഞെട്ടിച്ച വിവര ചോര്‍ച്ചയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച മുന്‍ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍എസ്എ) ജീവനക്കാരനും വിസില്‍ ബ്ലോവറുമായ എഡ്വേര്‍ഡ് സ്നോഡന് സ്ഥിര താമസാനുമതി നല്കി റഷ്യ. അമേരിക്കയില്‍ നിന്നും പലായനം ചെയ്താണ് സ്നോഡന് റഷ്യയില്‍ എത്തിയത്.റഷ്യന്‍ പൗരത്വം സ്വീകരിക്കാന്‍ ഇനി കൂടുതല്‍ എളുപ്പമാവുന്നതാണ് പുതിയ നടപടി.
ഇന്റര്‍നെറ്റ് സ്ഥാപനങ്ങളുടെ സെര്‍വറുകളും ഫോണ്‍ സംഭാഷണങ്ങളും യുഎസ് രഹസ്യാന്വേഷണ സംഘടനകള്‍ േചാര്‍ത്തുന്നുവെന്ന വിവരം പുറത്തു വിട്ട് 2013ലായിരുന്നു സ്നോഡന്റെ നിര്‍ണായക വെളിപ്പെടുത്തലുകള്‍.
യു.എസ് ദേശീയ സുരക്ഷാ ഏജന്‍സി പൗരന്മാര്ക്കിടയില് നടത്തിയ നിരീക്ഷണ പ്രവര്‍ത്തനങ്ങളുടെ രഹസ്യ രേഖകള്‍ 2013 ല്‍ പുറത്തു വിട്ടതിനു പിന്നാലെയാണ് സ്നോഡന് റഷ്യയിലേക്ക് അഭയം തേടിയത്. ചാരവൃത്തിയില്‍ ക്രിമിനല്‍ വിചാരണ നേരിടാന്‍ സ്നോഡനെ അമേരിക്കയില്‍ തിരിച്ചെത്തിക്കാന്‍ ശ്രമം നടന്നിരുന്നെങ്കിലും ഇത് വിജയിച്ചിരുന്നില്ല. കഴിഞ്ഞ ആറു വര്‍ഷമായി റഷ്യയിലാണ് സ്നോഡന് കഴിയുന്നത്.താമസവിസ കാലാവധി പുതുക്കാന്‍ റഷ്യന്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയപ്പോഴാണ് ആജീവനാന്ത താമസ വിസ ലഭിച്ചത്. അതേ സമയം സ്നോഡന്റെ റഷ്യന്‍ അഭിഭാഷകന് ടാസ് ന്യൂസ് ഏജന്‍സിക്ക് നല്കിയ വിവരപ്രകാരം റഷ്യന്‍ പാസ്പോര്‍ട്ടിനായി നിലവില്‍ സ്നോഡന് അപേക്ഷ നല്‍കുന്നില്ല.എന്‍എസ്എ ഏജന്റുമാര്‍ യുഎസ് പൗരന്മാര്ക്കെതിരെ വ്യാപകമായ നിരീക്ഷണം നടത്തുന്നുണ്ടെന്ന് കാണിക്കുന്ന വിവരങ്ങളാണ് സ്നോഡന് പുറത്തുവിട്ടത്. ഇത് ദേശീയ സുരക്ഷയെ അപകടത്തിലാക്കുന്നുവെന്ന് യുഎസ് ആരോപിക്കുന്നു. ചാരവൃത്തി ആരോപിച്ച് ശിക്ഷിക്കപ്പെട്ടാല്‍ ജയിലിലടയ്ക്കാം. ട്രംപിന്റെ മുന്‍ഗാമിയായ ബറാക് ഒബാമ അദ്ദേഹത്തിന് മാപ്പ് നല്‍കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു

