എം.എം ഹസ്സന്റെ സഹോദരൻ എം.എം അഹമ്മദ് സുൽഫിക്കർ അന്തരിച്ചു

തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ എം.എം ഹസ്സന്റെ സഹോദരൻ എം.എം അഹമ്മദ് സുൽഫിക്കർ (60) അന്തരിച്ചു. ക്യാൻസർ രോഗ ബാധയെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷന്റെയും, ഇൻകാസിന്റെയും ഭാരവാഹിയും, ഹീര ഹെറിട്ടേജ് ഓണേഴ്‌സ് അസോസിയേഷന്റെ സെക്രട്ടറിയും, ഷാർജയിലെ മാലിക് മുഹമ്മദ് പ്രിന്റിംഗ് പ്രസ്സിന്റെയും അൽ മിസ്ബാഹ് അഡ്വർടൈസിംഗിന്റെയും ഉടമയുമാണ്. ഭാര്യ സോഫിയബീഗം. മക്കൾ സുഹാന, സുൽത്താന. മരുമകൻ അഹമ്മദ് അസ്സൈൻ (എടപ്പാൾ). ഖബറടക്കം 23 -10 -2020 വെള്ളിയാഴ്ച രാത്രി 8.30 ന് മണക്കാട് വലിയപള്ളി ഖബർസ്ഥാനിൽ നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →