പൊന്നമ്മയുടെ മുഖം എനിക്ക് കാണണ്ട, സേതുലക്ഷമി

കൊച്ചി: കഴിഞ്ഞ വർഷം മകൻ കിഷോറിൻ്റ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി സേതുലക്ഷ്മി സാമൂഹ്യ മാധ്യമങ്ങളിലൂടെ സാമ്പത്തിക സഹായത്തിനായി മലയാളികൾക്ക് മുന്നിൽ എത്തിയത് .പിന്നീട് സിനിമയിലെ സഹപ്രവർത്തകയായ പൊന്നമ്മ ബാബു സഹായിക്കാം എന്നുപറഞ്ഞു രംഗത്തുവന്നതോടെ ലഭിച്ചുകൊണ്ടിരുന്ന സഹായങ്ങൾ എല്ലാം നിന്നിരുന്നു. ആളുകൾ കരുതിയത് ചികിൽസ പൊന്നമ്മ ബാബു ഏറ്റെടുത്തു എന്നായിരുന്നു. ഈ തെറ്റിദ്ധാരണ വലിയ തിരിച്ചടിയായെന്നും സേതുലക്ഷ്മി അക്കാലത്ത് വ്യക്തമാക്കിയിരുന്നു.

അതിനോടനുബന്ധിച്ച് സേതുലക്ഷ്മി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പൊന്നയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. താൻ ഒരിക്കലും പൊന്നമ്മയെ കുറ്റപ്പെടുത്തില്ലെന്നും മകനെ കാണിച്ച് താൻ പണപ്പിരിവ് നടത്തിയെന്ന് പൊന്നമ്മയുടെ സു​ഹ്യത്തുക്കൾ പറഞ്ഞതായും പൊന്നമ്മയ്ക്ക് തന്നെക്കുറിച്ച് ചില തെറ്റിദ്ധാരണകൾ ഉണ്ടെന്നും പൊന്നമ്മയ്ക്ക് എതിരെ താൻ ഇതുവരെ സംസാരിച്ചിട്ടില്ലെന്നും സേതുലക്ഷ്മി ഞാനും പെന്നാമ്മയും വളരെ സൗഹ്യ​ദത്തിലായിരുന്നുവെന്നും പൊന്നമ്മ ഒരു കാലത്ത് തനിക്ക് വളരെ യധികം സഹായം ചെയ്തിട്ടുണ്ടെന്നും പറഞ്ഞു .

മകന്റെ ചികിത്സയിക്കായി സാമൂഹ്യമാധ്യമങ്ങൾ വഴി എനിക്ക് സാമ്പത്തിക സഹായം ലഭിച്ചിരുന്നുവെങ്കിലും എന്നാൽ പെന്നാമ്മ ബാബു സഹായിക്കാം എന്ന് പറഞ്ഞതോടെയാണ് ആ സഹായങ്ങൾ നിലച്ചുപോയത്. എനിക്ക് അതിൽ പരിഭവമില്ല, പൊന്നമ്മയും ഞാനും വളരെ സ്നേഹത്തിലായിരുന്നു. ഒരുകുടുംബം പോലെയാണ് ഞങ്ങൾ കഴിഞ്ഞത് അതൊക്കെ എന്റെ മനസ്സിലുണ്ട്. പൊന്നമ്മയുടെ നല്ല മനസ്സ്കൊണ്ടാണ് അവർ രക്ഷപെട്ടത്. പൊന്നമ്മ തരാം എന്ന് പറഞ്ഞത് കൊണ്ട് എനിക്ക് ലഭിച്ച സഹായം നിന്നത്. ഇപ്പോൾ എനിക്കവരുടെ മുഖത്തോട്ട് നോക്കാൻ വയ്യ. ഒരിക്കലും പൊന്നമ്മ ബാബുവിനെ കാണരുതേ. ഒരു സിനിമയിൽ എത്ര പണം തരാം എന്ന് പറഞ്ഞാലും പൊന്നമ്മയുണ്ടെങ്കിൽ ഞാൻ പോകില്ല. അവർ വല്ലതും പറഞ്ഞുകളയും എന്ന് സേതു ലക്ഷ്മി അഭിമുഖത്തിൽ പറയുന്നുണ്ട്, പൊന്നമ്മയ്ക്ക് പ്രമേഹവും കൊളസ്ട്രോളും ഒക്കെ ഉണ്ട്. അതുകൊണ്ട് വൃക്ക ദാനം ചെയ്യാനൊന്നും കഴിയില്ല. ചിലർ പറഞ്ഞു ഇതൊക്കെ അറിഞ്ഞുകൊണ്ട് പ്രശസ്തിക്ക് വേണ്ടിയാണ് അങ്ങനെ പറഞ്ഞത് എന്ന്. അതൊന്നും എനിക്കറിയില്ല. എനിക്ക് തരാം എന്നുപറഞ്ഞ അവരുടെ മനസ്സ് മാത്രമേ ഞാൻ കാണുന്നുള്ളൂ. ഏതായാലും അവരുടെ ആ വാഗ്ദാനത്തിന് ശേഷം സഹായം കുറഞ്ഞു. കഴിഞ്ഞ വർ‌ഷമായിരുന്നു രോഗബാധിതനായ മകന് സഹായം തേടി സേതുലക്ഷ്മിയമ്മ മലയാളികൾക്ക് മുന്നിലെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →