ന്യൂഡെൽഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന കൊവിഡ് വാക്സിനായ കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് ഡ്രഗ്സ് ജനറല്‍ ഓഫ് ഇന്ത്യ അനുമതി നൽകി. ഭാരത് ബയോടെക്കാണ് വാക്സിൻ്റെ നിർമാതാക്കൾ.
നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ,ഐ.സി.എം.ആര്, തുടങ്ങിയവയുമായി സഹകരിച്ചാണ് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് കമ്പനി വാക്സിന് പരീക്ഷണം നടത്തുന്നത്. ഒക്ടോബര്‍ രണ്ടിനായിരുന്നു മൂന്നാം ഘട്ട അനുമതിക്കായി ഭാരത് ബയോ ടെക് അപേക്ഷ നല്‍കിയത്.
22000 വളണ്ടിയര്‍മാരെ മൂന്നാംഘട്ട പരീക്ഷണത്തിനായി തെരെഞ്ഞെടുത്തിട്ടുണ്ട്. മുംബൈ, ദല്‍ഹി, പാട്ന, ലഖ്നൗ തുടങ്ങി 19 ഓളം സ്ഥലങ്ങളിലാണ് വാക്സിന് പരീക്ഷണം നടത്തുന്നത്. ഇന്ത്യയിലെ ആദ്യ തദ്ദേശീയ കൊവിഡ് വാക്സിനായിരിക്കും കൊവാക്സിന്.

