ദുബൈ: ‘തല്ലുകൊളളാനായി ജനിച്ചവൻ’ എന്ന പരിഹാസ ട്രോളിന് മധുരമായി പ്രതികാരം ചെയ്തിരിക്കുകയാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് താരം മുഹമ്മദ് സിറാജ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ മൂന്ന് ഓവറില്‍ നിന്ന് മൂന്ന് വിക്കറ്റുകളാണ് സിറാജ് സ്വന്തമാക്കിയത്. ആദ്യ ഓവറില്‍ തുടർചയായ പന്തുകളിൽ രണ്ട് വിക്കറ്റ് വീക്കറ്റ് വീണപ്പോൾ അക്ഷരാർത്ഥത്തിൽ വിമർശകരുടെ വായ മൂടി.
രണ്ടാം ഓവറിലെ മൂന്നും നാലും പന്തുകളിലായാണ് കൊല്‍ക്കത്തയുടെ രാഹുല്‍ ത്രിപതി, നിതീഷ് റാണ എന്നിവരെ സിറാജ് മടക്കിയത്. പിന്നീട് തന്റെ രണ്ടാമത്തെ ഓവര്‍ എറിയാനെത്തിയപ്പോഴും സിറാജ് ഞെട്ടിച്ചു. ഇത്തവണ വിക്കറ്റിനു മുന്നില്‍ കുടുക്കിയത് ടോം ബാന്റണെയാണ്.
രണ്ട് ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി എന്നതു മാത്രമല്ല സിറാജിന്റെ നേട്ടം. ഈ രണ്ട് ഓവറിലും ഒരു റണ്‍ പോലും വിട്ടുകൊടുത്തില്ല. ഐപിഎല്ലില്‍ ആദ്യമായാണ് തുടര്‍ച്ചയായി രണ്ട് ഓവറില്‍ ഒരു ബൗളര്‍ റണ്‍സൊന്നും വിട്ടുനല്‍കാത്തത്.
മൂന്നാം ഓവറില്‍ രണ്ട് റണ്‍സും നാലാം ഓവറില്‍ ആറ് റണ്‍സും സിറാജ് വിട്ടുകൊടുത്തു. അതായത് നാല് ഓവറില്‍ വിട്ടുകൊടുത്തത് വെറും എട്ട് റണ്‍സ്, മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. ഇന്നത്തെ മത്സരത്തില്‍ ഒരു ബൗണ്ടറി പോലും സിറാജ് വിട്ടുകൊടുത്തില്ല എന്നതും ശ്രദ്ധേയമാണ്. കൊൽക്കത്തയ്ക്കെതിരായ ബാംഗ്ലൂരിൻ്റെ ജയം ഹൈദരാബാദിലെ സാധാരണക്കാരനായ ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ മകനായ സിറാജിൻ്റെ വിജയം തന്നെയെന്ന് നിസ്സംശയം പറയാം.

