കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിയായ ഹാരിസ് ചികിത്സാ പിഴവുമൂലം മരിച്ചെന്ന ആരോപണത്തിൽ ആശുപത്രി ജീവനക്കാര്‍ക്കെതിരെ രംഗത്ത് വന്ന ഡോ. നജ്മ കെ.എസ്.യു പ്രവർത്തകയല്ലെന്ന് സംഘടന.
ഡോ.നജ്മയക്ക് കെ എസ് യുവില്‍ പ്രാഥമിക അഗത്വം പോലും ഇല്ല.
അവർ തങ്ങളുടെ പ്രവര്‍ത്തകയാണെന്നും കെ എസ് യു പ്രസ്ഥാനത്തിന്റെ നേതാവാണെന്നുമുള്ള തരത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രചാരണം രാഷ്ട്രീയ ഗൂഢാലോചനകളുടെ ഭാഗമാണ് എന്ന് കെ .എസ്. യു വ്യക്തമാക്കി.
നജ്മ കളമശ്ശേരി ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കെ എസ് യു എറണാകുളം അധ്യക്ഷന്‍ അലോഷ്യസ് സേവര്‍ പറഞ്ഞു .

