തിരുവനന്തപുരം: കേരളം മയക്കുമരുന്ന് മാഫിയയുടെ പിടിയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മയക്കുമരുന്ന് ലോബിക്ക് നാട് തീറെഴുതുന്ന പിണറായി സര്‍ക്കാറിന്റെ ജനവഞ്ചനക്കെതിരെ നവംബര്‍ ഒന്നിന് സംസ്ഥാന വ്യാപകമായി യു.ഡി.എഫ് വഞ്ചനാ ദിനം ആചരിക്കും. മയക്കുമരുന്ന് ഉപഭോഗവും വില്പനയും സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത തരത്തില്‍ വളർന്നിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
വീണ്ടുമൊരു വ്യാജമദ്യ ദുരന്തം കുടുംബങ്ങളെ അനാഥമാക്കിയിരിക്കുകയാണ്.
വ്യാജമദ്യം തടയാനും, മയക്കുമരുന്നിനു തടയിടാനും എന്ന പേരിൽ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയത്തിന്റെ കീഴിൽ കേരളത്തില്‍ മദ്യം ഒഴുകുകയാണ് എന്നും ചെന്നിത്തല ആരോപിച്ചു.

