യു​ഡി​എ​ഫു​മാ​യി ധാ​ര​ണ​യാ​യെ​ന്ന വെ​ല്‍​ഫ​യ​ര്‍ പാ​ര്‍​ട്ടി​ പ്ര​ഖ്യാ​പ​നം ശ​രി​യല്ല – എം.എം.ഹസൻ

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ ഫുമാ​യി തെ​ര​ഞ്ഞെ​ടു​പ്പ് സ​ഖ്യ​ത്തി​ന് ധാ​ര​ണ​യാ​യെ​ന്ന വെ​ല്‍​ഫ​യ​ര്‍ പാ​ര്‍​ട്ടി​യു​ടെ പ്ര​ഖ്യാ​പ​നം ക​ണ്‍​വീ​ന​ര്‍ എം.​എം.​ഹ​സ​ന്‍ തള്ളി.

യു​ഡി​എ​ഫു​മാ​യി ധാ​ര​ണ​യാ​യെ​ന്ന വെ​ല്‍​ഫ​യ​ര്‍ പാ​ര്‍​ട്ടി​യു​ടെ പ്ര​ഖ്യാ​പ​നം ശ​രി​യ​ല്ലെന്ന് എം.​എം ഹസൻ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. പി​ഡി​പി​യു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ധാ​ര​ണ​യു​ണ്ടാ​ക്കി വേ​ദി പ​ങ്കി​ട്ട​വ​രാ​ണ് വെ​ല്‍​ഫ​യ​ര്‍ പാ​ര്‍​ട്ടി​യെ കു​റ്റം പ​റ​യു​ന്ന​തെ​ന്നും ഹ​സ​ന്‍ പ​രി​ഹ​സി​ച്ചു.

സി​പി​എം, ബി​ജെ​പി ക​ക്ഷി​ക​ള്‍ ഒ​ഴി​കെ യു​ഡി​എ​ഫി​ന് ആ​രു​മാ​യും തൊ​ട്ടു​കൂ​ടാ​യ്മ​യി​ല്ല എന്നും ഹസൻ പറഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ജ​മാ അ​ത്തെ ഇ​സ്ലാ​മി അ​മീ​റി​നെ ഹ​സ​ന്‍ വീ​ട്ടി​ല്‍​പോ​യി സ​ന്ദ​ര്‍​ശി​ച്ചിരുന്നു. ഇതിനു പി​ന്നാ​ലെ​യാ​ണ് യു​ഡി​എ​ഫ്-​വെ​ല്‍​ഫ​യ​ര്‍ പാ​ര്‍​ട്ടി സ​ഖ്യ​മാ​യി എ​ന്ന വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ച​ത്. ഹ​സ​ന്‍റെ ന​ട​പ​ടി​യി​ല്‍ കോ​ണ്‍​ഗ്ര​സി​നു​ള്ളി​ല്‍ തന്നെ വിമർശനമുണ്ടായിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →