വാസ്ലൈന്‍ ക്രീമിലും ഹെയര്‍ ജെല്‍ ട്യൂബുകളിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടിച്ചെടുത്തു

ചെന്നൈ: ചെന്നൈ വിമാനത്താവളം വഴി വാസ്ലൈന്‍ ക്രീമിലും ഹെയര്‍ ജെല്‍ ട്യൂബുകളിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടിച്ചെടുത്ത് കസ്റ്റംസ് അധികൃതര്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ആകെ 635 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. 33.3 ലക്ഷം രൂപയുടെ സ്വര്‍ണമാണിത്.കുവൈറ്റില്‍ നിന്ന് കെ.യു 1343 വിമാനത്തില്‍ എത്തിയ ജിങ്ക സുധകരയാണ് വാസ്ലൈന്‍ ക്രിമിനുള്ളില്‍ വച്ച് സ്വര്‍ണം കടത്തിയത്. ക്രിമിനകത്ത് നിന്ന് 16 സ്വര്‍ണ്ണ കട്ട് ബിറ്റുകള്‍ കണ്ടെടുത്തു. 19.14 ലക്ഷം രൂപ വിലമതിക്കുന്ന 365 ഗ്രാം സ്വര്‍ണമാണിതെന്നും അധികൃതര്‍ പറഞ്ഞു.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ലൈറ്റില്‍ ദുബായില്‍ നിന്ന് എത്തിയ തമിമുന്‍ അന്‍സാരിയില്‍ നിന്നാണ് ബാക്കി സ്വര്‍ണം കിട്ടിയത്. വെല്‍ ന്യൂ വേവ് എന്ന ബ്രാന്‍ഡിംഗുള്ള ഒമ്പത് ഹെയര്‍ ജെല്‍ ട്യൂബുകളിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. അസാധാരണമാംവിധം ഭാരമുള്ളതായി തോന്നിയപ്പോള്‍ ജെല്‍ തുറന്ന് നോക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →