കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതി ഉടൻ നടപ്പാക്കുമെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പറഞ്ഞു. പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ ബിജെപി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘പൗരത്വ നിയമ ഭേദഗതി ഉടൻ രാജ്യത്ത് നടപ്പാക്കും. നിയമം നേരത്തെ രാജ്യത്ത് നടപ്പാക്കാൻ സർക്കാർ ഒരുങ്ങിയതാണ്. എന്നാൽ കൊറോണ വൈറസ് ബാധയെ തുടർന്ന് ഇത് നീണ്ടു പോകുകയായിരുന്നു. നിലവിൽ കൊറോണ വ്യാപനതോത് കുറഞ്ഞ് സ്ഥിതിഗതികൾ കൂടുതൽ നിയന്ത്രണ വിധേയമായിട്ടുണ്ട്. നിലവിൽ നയങ്ങൾ രൂപപ്പെടുത്തി കൊണ്ടിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം ഉടൻ നടപ്പിലാക്കും’ അദ്ദേഹം പറഞ്ഞു.
റാലിയിൽ മമത സർക്കാരിനെയും നദ്ദ രൂക്ഷമായി വിമർശിച്ചു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് തൃണമൂൽ സർക്കാരിന്റേത്. തൃണമൂൽ സർക്കാരിൽ നിന്നും വ്യത്യസ്തമായി എല്ലാവരുടെയും വികസനമാണ് ബിജെപിയുടെ ലക്ഷ്യമെന്നും നദ്ദ കൂട്ടിച്ചേർത്തു.