തൃശൂർ കസ്റ്റഡി മരണം , പൊലീസിനെയും ജയിൽ വകുപ്പിനെയും പ്രതിക്കൂട്ടിലാക്കി പൊസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്

തൃശൂർ: തൃശൂരിൽ കഞ്ചാവ് കേസിലെ പ്രതി കസ്റ്റഡിയിൽ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് പൊലീസിനെയും ജയിൽ വകുപ്പിനെയും പ്രതിക്കൂട്ടിലാക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണപ്പെട്ട ഷെമീറിൻ്റെ നെഞ്ചിലും വയറിലും ശക്തമായ മർദനമേറ്റുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.

‘ഷെമീറിൻ്റെ ഇടതു വശത്തെ അഞ്ച് വാരിയെല്ലുകൾ പൊട്ടിയിട്ടുണ്ട്. നീളമുള്ളതും മൂർചയില്ലാത്തതുമായ ഏതോ വസ്തു കൊണ്ട് മർദനമേറ്റിട്ടുണ്ട്. മരിക്കുന്നതിന് 24 മണിക്കൂർ മുൻപു തന്നെ പ്രതിയ്ക്ക് മുറിവുകളുണ്ടായിട്ടുണ്ട് ‘ പോസ്റ്റ് മോർടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →