സംഗീത ജീവിതത്തിലെ എറ്റവും ആനന്ദമുള്ള നിമിഷങ്ങളില്‍ ഒന്ന്’: പന്തളം ബാലനൊപ്പമുള്ള ചിത്രവുമായി എം.ജയചന്ദ്രൻ

കൊച്ചി: ആഘോഷങ്ങളേതായാലും കലാപരിപാടികളില്‍ ആദ്യത്തെ പേരായിരുന്നു ബാലന്‍റേത്. മലയാളികൾക്ക് ഹരമായി മാറിയിരുന്നു ബാലൻ. അതുല്യ ​ഗാനരചയിതാക്കളുടെ പാട്ടുകളുടെ തീവ്രത ഒട്ടും കുറയാതെ ആസ്വാദകരിലേക്ക് പകർന്ന് കൊടുക്കുന്നതാണ് പന്തളം ബാലൻ്റ ഗാനമേളകളിലെ മുഖ്യ ആകർഷണം.

വർഷങ്ങൾക്ക് ശേഷം പന്തളം ബാലൻ്റതായി പുറത്ത് വരാനിരിക്കുന്നത് ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചിത്രത്തില്‍ എം. ജയചന്ദ്രന്റെ സംഗീതത്തില്‍ പാടിയ ഗാനമാണ്. ഇപ്പോൾ ഇതാ ബാലനുമൊത്തുള്ള ചിത്രം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് എം ജയചന്ദ്രൻ. വാക്കുകള്‍ക്കു അപ്പുറമാണ് ബാലൻ്റെ പ്രാഗൽഭ്യം.

പണ്ട് ദേവരാജന്‍ മാസ്റ്ററുടെ കൊയറില്‍ ഒന്നിച്ചു പാടിയതും, ഗാനമേളകളില്‍ മധുരിയമ്മയും ബാലനും ഞാനും ഒന്നിച്ചു പാടിയതും ഒർക്കുന്നു .

ഗോകുലം ഗോപാലൻ സർ പ്രൊഡ്യൂസ് ചെയ്തു വിനയൻ സർ ഡയറക്റ്റ് ചെയ്യുന്ന ‘പത്തൊൻപതാം നൂറ്റാണ്ട് ‘ എന്ന സിനിമയിൽ എനിക്ക് വേണ്ടി എന്റെ പ്രിയ സുഹൃത്തു പന്തളം ബാലൻ പാടുന്നത്. എൻ്റ

ഏറെ നാളത്തെ ആഗ്രഹം ആയിരുന്നു എന്റെ ഒരു പാട്ടിനു വേണ്ടി നമ്മൾ ഒത്തു കൂടണം എന്നത് , എല്ലാം ദൈവാനുഗ്രഹം. എൻറ സംഗീത ജീവിതത്തിലെ ഏറ്റവും ആനന്ദമുള്ള നിമിഷങ്ങളിൽ ഒന്ന് എന്നായിരുന്നു ജയചന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റ് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →