ഭോപ്പാൽ: സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ വിവാദത്തിലായ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥ് തന്റെ പരാമർശത്തെ വീണ്ടും ന്യായീകരിച്ച് രംഗത്തു വന്നു.
“ഞാൻ ആരെയും അപമാനിക്കാൻ പറഞ്ഞതല്ല, അവരുടെ പേര് ഞാൻ മറന്നു പോയി, അതാണ് ഐറ്റം നമ്പർ വൺ, ഐറ്റം നമ്പർ ടു, എന്ന അർത്ഥത്തിൽ വിശേഷിപ്പിച്ചത് ” കമൽനാഥ് പറഞ്ഞു.
താൻ സ്ത്രീകളെ ഏറെ ആദരിക്കുന്ന ആളാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് അയച്ച കത്തിലും കമൽനാഥ് പറഞ്ഞു. ബി ജെ പി നേതാവായ ഇമാർതി ദേവിയെ ‘ഐറ്റം’ എന്നു വിശേഷിപ്പിച്ചതാണ് കമൽനാഥിനെ വെട്ടിലാക്കിയത്.