കോഴിക്കോട് : കോഴിക്കോട് മുൻ മേയർ എം ഭാസ്കരൻ (80) അന്തരിച്ചു. 21-10- 2020 ബുധനാഴ്ച വൈകിട്ട് കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കോഴിക്കോട് നോർത്ത് ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി കോഴിക്കോട് ടൗൺ സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ പ്രസിഡണ്ട് ആയി പ്രവർത്തിച്ചിട്ടുണ്ട്. ദേശാഭിമാനിയിൽ ജീവനക്കാരനായി പ്രവർത്തിച്ചു. റബ്കോ വൈസ് ചെയർമാൻ ആയിരുന്നു.
2005 മുതൽ അഞ്ച് വർഷം കോഴിക്കോട് മേയറായി.
ഭാര്യ: പി എം സുമതി (റിട്ടേഡ് അധ്യാപfക)
മക്കൾ: സിന്ധു , വരുൺകുമാർ (സിപിഐഎം കരുവിശ്ശേരി ലോക്കൽ കമ്മിറ്റി അംഗം),
മരുമക്കൾ: സഹദേവൻ, സുമിത

