വയനാട് ലൈഫ് ഭവന പദ്ധതി: 57 ഭവനങ്ങളുടെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു

വയനാട് : നെന്‍മേനി ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭവന പദ്ധതി പ്രകാരം പൂര്‍ത്തിയാക്കിയ 57 ഭവനങ്ങളുടെ താക്കോല്‍ദാനം ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍വ്വഹിച്ചു. ലൈഫ് സമ്പൂര്‍ണ്ണ ഭവന പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് ഭൂരഹിതരായ ഭവന രഹിതര്‍ക്കുള്ള വീടുകള്‍ പൂര്‍ത്തിയായത്. മഞ്ഞാടിയില്‍ 44 ഭവനങ്ങളും ചീരാല്‍ വെണ്ടോലില്‍ 13 ഭവനങ്ങളുമാണ് നിര്‍മ്മിച്ചത്. മൂന്ന് കോടി 18 ലക്ഷം രൂപ പദ്ധതിക്കായി ചെലവിട്ടു.  മഞ്ഞാടിയില്‍ ഒരാള്‍ക്ക് 3.2 സെന്റ് സ്ഥലവും ചീരാല്‍ വെണ്ടോലില്‍ 3.07 സെന്റ് സ്ഥലവുമാണ് ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വാങ്ങി നല്‍കിയത്.ഗുണഭോക്താക്കള്‍ നേരിട്ടാണ് ഭവനങ്ങളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചത്.

ചടങ്ങില്‍ നെന്‍മേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ എം.എം. ജോര്‍ജ്ജ്, സരള ഉണ്ണികൃഷ്ണന്‍, രാജഗോപാല്‍, കെ.സി.കെ. തങ്ങള്‍, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിബി വര്‍ഗീസ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാര്‍, മറ്റ് ജന പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8684/Life-mission.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →