ബ്ലോക്ക്, ജില്ലാ വികസന പദ്ധതികളുടെ പ്രാരംഭ ചട്ടക്കൂട് കേന്ദ്ര ഗ്രാമവികസന, പഞ്ചായത്തീ രാജ് മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തൊമാര്‍ പുറത്തിറക്കി

തിരുവനന്തപുരം: ബ്ലോക്ക്, ജില്ലാ വികസന പദ്ധതികളുടെ പ്രാരംഭ ചട്ടക്കൂട് കേന്ദ്ര ഗ്രാമവികസന, പഞ്ചായത്തീ രാജ് മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തൊമാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പുറത്തിറക്കി. പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്കുള്ള  വിശദ മാര്‍ഗ്ഗരേഖയാണ് ഈ ചട്ടക്കൂട്. പദ്ധതി ആസൂത്രകര്‍ക്കും ബന്ധപ്പെട്ട കക്ഷികള്‍ക്കും  ഇത് ഉചിതമായ  തലത്തില്‍ സഹായകമാകും. 

പ്രാദേശികമായി ലഭ്യമായ വിഭവങ്ങളിലും, പ്രദേശത്തെ ജനങ്ങളുടെ അഭിലാഷങ്ങളിലും മുന്‍ഗണനാ മേഖലകളിലും ഊന്നല്‍ നല്‍കിക്കൊണ്ട് ബ്ലോക്ക്, ജില്ലാ തലത്തിലുള്ള സമഗ്ര വികസനത്തെ ഈ പ്രാരംഭ ചട്ടക്കൂട് പ്രോത്സാഹിപ്പിക്കുമെന്ന് ശ്രീ തൊമാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.  എല്ലാ റിസോഴ്‌സ് വ്യക്തികള്‍ക്കും വികേന്ദ്രീകൃത ആസൂത്രണവുമായി ബന്ധപ്പെട്ട് ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈ ചട്ടക്കൂട് പ്രധാന ഉപാധിയാകും. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പ്രതിനിധികള്‍ വീഡിയോകോണ്‍ഫറന്‍സില്‍ പങ്കെടുത്തു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →