കണ്ണൂര്‍ സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ പരിശോധന ശക്തമാക്കി

ഇന്നലെ കണ്ടെത്തിയത് 1633 ലംഘനങ്ങള്‍

കണ്ണൂര്‍: കൊവിഡ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തി തടയുന്നതിനായി നിയോഗിക്കപ്പെട്ട സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ ജില്ലയില്‍ പരിശോധന വ്യാപകമാക്കി. ഇന്നലെ (ഒക്ടോബര്‍ 19) മാത്രം 1633 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതോടെ ഒരാഴ്ചയ്ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ 7836 ആയി.

കണ്ണൂര്‍ താലൂക്കിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍- 436. തളിപ്പറമ്പില്‍ 430 കേസുകള്‍ ചാര്‍ജ് ചെയ്തു.

ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാത്തതിന് 4620, സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കാതെ പ്രവര്‍ത്തിച്ച കടകള്‍ക്കെതിരേ 2092, സാമൂഹ്യ അകലം പാലിക്കാതെ പ്രവര്‍ത്തിച്ച കടകള്‍ക്കെതിരേ 392ഉം കേസുകളെടുത്തു. പൊതുസ്ഥലങ്ങളില്‍ കൂട്ടം ചേരല്‍, റോഡില്‍ തുപ്പല്‍, ക്വാറന്റീന്‍ ലംഘനം, നിരോധനാജ്ഞാ ലംഘനം തുടങ്ങിയവയ്ക്കും കേസുകള്‍ ചാര്‍ജ് ചെയ്തിട്ടുണ്ട്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8677/Sectoral-Magistrates.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →