ഭോപ്പാല്‍: ബി.ജെപി നേതാവിനു നേരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്. തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നു എന്ന് കമല്‍നാഥ് പറഞ്ഞു .
ദാബ്രയില്‍ വെച്ച് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു കമല്‍നാഥിന്റെ വിവാദ പരാമര്‍ശം. പ്രദേശത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഇമാര്‍തി ദേവിയെ ‘ഐറ്റം’ എന്ന് സംബോധന ചെയ്യുകയായിരുന്നു കമൽനാഥ്.

