കൊച്ചി: നിന്നിലാ നിന്നിലാ എന്ന തെലുങ്ക് ചിത്രത്തിലൂടെ ഐവി ശശിയുടെയും സീമയുടെയും മകൻ അനി ഐ വി ശശി സംവിധായകലോകത്ത് അരങ്ങേറ്റം കുറിക്കുന്നു. നിത്യാ മേനോൻ, അശോക് സെൽവൻ, റിതു വർമ്മ എനിവർ ഒന്നിക്കുന്ന ചിത്രമാണ് ‘നിന്നിലാ നിന്നിലാ ,
റൊമാന്റിക് കോമഡി എന്റർടെയ്ന്മെൻ്റ് വിഭാഗത്തിലുള്ള ചിത്രമായ ‘നിന്നിലാ നിന്നിലാ’യുടെ തിരക്കഥ ഒരുക്കുന്നതും അനി തന്നെയാണ്. നാസർ, സത്യാ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാകേഷ് മുരുകേശനാണ് സംഗീതം. ക്യാമറ ദിവാകർ മണി. ബിവിഎസ്എൻ പ്രസാദാണ് ചിത്രത്തിൻ്റെ നിർമ്മാണം. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്.
പത്ത് വർഷത്തോളമായി മലയാള സിനിമയുടെ പിന്നണിയിൽ സജീവ സാന്നിധ്യമായിരുന്ന അനി പ്രിയദർശൻ്റെ നിരവധി ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. മോഹൻലാൽ- പ്രിയദർശൻ ടീമിൻ്റെ ബിഗ് ബജറ്റ് ചിത്രം മരക്കാരിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാൾ കൂടിയാണ് അനി.