ഐഡിയ-വോഡഫോൺ നെറ്റ് വർക്ക് നിശ്ചലമായി. കാരണം വ്യക്തമാക്കി ‘വി’

തിരുവനന്തപുരം : 20-10-2020 ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ സംസ്ഥാനത്തുടനീളം ‘വി’ യുടെ സേവനം തടസ്സപ്പെട്ടു. ഫൈബർ ശൃംഖലയിൽ ഉണ്ടായ തകരാറിനെ തുടർന്നാണ് എന്ന് ‘വി’ അധികൃതരുടെ വിശദീകരണം. ഫൈബറുകൾ വിവിധ ഇടങ്ങളിൽ വിച്ചേദിക്കപ്പെട്ടതായി ഔദ്യോഗിക കുറിപ്പ് വിശദമാക്കുന്നു. സംഭവത്തിൽ അന്വേഷണം ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു. കേരളത്തിൽ മാത്രമല്ല തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ മിക്കയിടങ്ങളിലും സേവനം തടസ്സപ്പെട്ടിരുന്നു. കോയമ്പത്തൂർ, സേലം, തിരുപ്പതി, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലാണ് സാങ്കേതിക തകരാർ ഉണ്ടായത് എന്ന് കണ്ടെത്തി. തകരാർ പരിഹരിച്ച് സേവനം പൂർണമായ രീതിയിൽ പുനസ്ഥാപിച്ചതായി ‘വി’ വിശദമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →