കൊൽക്കട്ട: പൊലീസിനെ കണ്ട് ഭയന്നോടിയ കുറ്റവാളി കെട്ടിടത്തിൻ്റെ നാലാം നിലയിൽ നിന്ന് ചാടി മരിച്ചു. ഹൂഗ്ലി സ്വദേശിയായ അബ്ദുൾ ഹുസൈൻ എന്നയാളാണ് മരിച്ചത്. നിരവധി കേസുകളിലെ പ്രതിയാണിയാൾ എന്ന് പൊലീസ് പറഞ്ഞു.
വടക്കൻ കൊൽക്കത്തയിലെ ഒരു കെട്ടിടത്തിൽ തമ്പടിച്ച് ബഹളം വച്ച സംഘത്തെ തേടി പൊലീസ് എത്തുകയായിരുന്നു. പൊലീസിനെ കണ്ടതോടെ എല്ലാവരും ചിതറിയോടി. എല്ലാവരും ലഹരിയിലായിരുന്നു എന്നും പൊലീസ് പറയുന്നു. ഹുസൈൻ നാലാം നിലയിൽ നിന്ന് തഴേക്ക് എടുത്തു ചാടുകയും ചെയ്തു. ആശുപത്രിയിലേക്കുള്ള വഴിയിൽ വച്ചാണ് ഇയാൾ മരണമടഞ്ഞത്.

