പയ്യന്നൂർ: പയ്യന്നൂരിൽ റോഡരികിൽ ബോംബ് കണ്ടെത്തി .പയ്യന്നൂർ പടോളി ക്ഷേത്രത്തിനു സമീപത്തെ റോഡരികിലാണ് ചൊവ്വാഴ്ച ( 20/10/20) രാവിലെ നടക്കാനിറങ്ങിയവർ സ്റ്റീൽ ബോംബ് കണ്ടത്. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പയ്യന്നൂർ അന്നൂരിലെ ഒരു ക്ലബ്ബിൻ്റെ പരിസരത്തു നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ നാടൻ തോക്കും തിരകളും കണ്ടെടുത്തിരുന്നു. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.