മഹാലക്ഷ്മിക്ക് പിറന്നാൾ ആശംസകളുമായി ദിലീപ് കാവ്യ ആരാധകർ

കൊച്ചി: പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് ദിലീപും കാവ്യ മാധവനും. ബാലതാരമായി അരങ്ങേറിയ കാവ്യ മാധവൻ്റെ നായികയായിട്ടുള്ള അരങ്ങേറ്റവും പിന്നീട് ജീവിതത്തിലും നായകനായി ദിലീപ് മാറുകയായിരുന്നു. രണ്ടാം വിവാഹമാണ് ഇരുവരുടേതും. സിനിമയ്ക്കപ്പുറത്ത് വ്യക്തി ജീവിതത്തില്‍ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു ഇരുവരും. ഇവര്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വളരെ മുന്‍പേ പ്രചരിച്ചിരുന്നു.

കാവ്യാമാധവനുമായി സൗഹൃദമുണ്ടായിരുന്ന മകള്‍ മീനാക്ഷിയാണ് തന്നെ രണ്ടാം വിവാഹത്തിനായി പ്രേരിപ്പിച്ചതെന്ന് ദിലീപ് പറഞ്ഞിരുന്നു. അവസാനനിമിഷമായിരുന്നു ദിലീപ് വിവാഹത്തെക്കുറിച്ച് പരസ്യമായി പ്രഖ്യാപിച്ചത്. വിവാഹത്തോടെ കാവ്യ മാധവന്‍ സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു.

ദിലീപിന്റെയും കാവ്യ മാധവന്റെയും മകളായ മഹാലക്ഷ്മിയുടെ പിറന്നാളാണ് ഒക്ടോബര്‍ 19ന്.2018 ഒക്ടോബര്‍ 19നായിരുന്നു മഹാലക്ഷ്മി ജനിച്ചതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം വൈറലായി മാറിയിരുന്നു. നൂലുകെട്ട് ചടങ്ങിന്റെ ചിത്രം പുറത്തുവന്നപ്പോള്‍ കുഞ്ഞതിഥിയുടെ ചിത്രം എവിടെയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. കാത്തിരിപ്പിനൊടുവില്‍ ദിലീപായിരുന്നു മകളുടെ ചിത്രങ്ങളുമായെത്തിയത്. ഒന്നാം പിറന്നാള്‍ ദിനത്തിലായിരുന്നു മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ പുറത്തുവന്നത്. ഇപ്പോൾ വീണ്ടും പിറന്നാളെത്തിയിരിക്കുകയാണ്. ആശംസയുമായി ആരാധകരും എത്തിയിട്ടുണ്ട്.

2018ലെ വിജയദശമി ദിനത്തിലായിരുന്നു ദിലീപ് കാവ്യ താരദമ്പതികൾക്ക് മഹാലക്ഷ്മി പിറന്നത്. ഈ ദിനത്തില്‍ ജനിച്ചതിനാലാണ് ഈ പേര് തിരഞ്ഞെടുത്തതെന്ന തരത്തിലുള്ള വിവരങ്ങളായിരുന്നു ഇടയ്ക്ക് പുറത്തുവന്നത്.

മീനാക്ഷിയാണ് അനിയത്തിക്കായി പേര് കണ്ടുപിടിച്ചതെന്നായിരുന്നു ചിലര്‍ പറഞ്ഞത്. കുടുംബസമേതമുള്ള ചിത്രങ്ങളും, മഹാലക്ഷ്മിയെ എടുത്ത് നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രവും തരംഗമായി മാറിയിരുന്നു.

പത്മസരോവരത്തിൽ ഇത്തവണത്തെ ആഘോഷം എങ്ങനെയാണെന്നുള്ള ചോദ്യങ്ങളുമായും ആരാധകരെത്തിയിട്ടുണ്ട്. അടുത്തിടെയായിരുന്നു കാവ്യ മാധവന്‍ പിറന്നാളാഘോഷിച്ചത്. ഇതിന് പിന്നാലെയായാണ് മകളുടെ പിറന്നാളെത്തിയത്. ഇനി വരാനിരിക്കുന്നത് ദിലീപിന്റെ പിറന്നാളാണ്. മലയാള സിനിമയിലെ ജനപ്രിയ നായകനായ ദിലീപിന്റെ കുടുംബവിശേഷങ്ങളെക്കുറിച്ചെല്ലാം പറഞ്ഞ് ആരാധകര്‍ വീണ്ടും എത്തിയിരിക്കുകയാണ് ഇപ്പോള്‍,

കാവ്യ മാധവന്‍ എന്നാണ് സിനിമയിലേക്ക് തിരിച്ച് വരുന്നതെന്നുള്ള ചോദ്യം മുന്‍പ് തന്നെ ഉയര്‍ന്നുവന്നിരുന്ന സാഹചര്യത്തിൽ ഭാര്യ അഭിനയിക്കുന്നതിനോട് തനിക്ക് എതിർപ്പില്ലെന്നും ഈ ചോദ്യം ചോദിക്കേണ്ടത് അവരോടാണെന്നുമായിരുന്നു ദിലീപ് പറഞ്ഞത്.

കുടുംബകാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കുകള്‍ ആസ്വദിച്ച് കഴിയാനാണ് താല്‍പര്യമെന്നായിരുന്നു കാവ്യ മാധവന്‍ സുഹൃത്തുക്കളോട് പറഞ്ഞതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. പൊതുചടങ്ങുകളിലും മറ്റുമായി കാവ്യ മാധവന്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. പതിവ് പോലെ തന്നെ പിറന്നാള്‍ ദിനത്തിലായിരുന്നു ദിലീപ് മകളുടെ ഫോട്ടോ പുറത്തുവിട്ടത്. സിനിമാലോകത്തുനിന്നും നിരവധി പേരായിരുന്നു താരപുത്രിയുടെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനെത്തിയത്. മഹലാക്ഷ്മിയുടെ ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചുള്ള ആശംസകളുമായാണ് ആരാധകര്‍ എത്തിയിട്ടുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →